ഓൺലൈൻ പണത്തട്ടിപ്പ് രാജസ്ഥാൻ സ്വദേശികൾ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ
ഓൺലൈൻ പണത്തട്ടിപ്പ് രാജസ്ഥാൻ സ്വദേശികൾ കൊച്ചി പോലിസിൻ്റെ പിടിയിൽ .
കസ്റ്റംസ് ,സിബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തി നാല്പത്തിയൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പ്രതികളെ കൊച്ചി സിറ്റി സൈബർ വിങ്ങിൻ്റെ യും രാജസ്താൻ സൈബർ വിങ്ങിൻ്റെയും സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേക സംഘം രാജസ്ഥാനിലെ ഉദയ്പൂരിൽ 'നിന്നു പിടികൂടി.
രാജസ്ഥാനിലെ ബിലാവർ ജില്ല സ്വദേശിയായ ലോകേഷ് ഭട്ട്, രാജ സ്ഥാൻ ചിറ്റോർ ഗഡ് കപ്പാസൻ സ്വദേശി പവൻ ജാട്ട് എന്നിവരാണ് പിടിയിലായത്.
മുംബൈ വിമാനത്താവളത്തിലെത്തിയ പരാതിക്കാരൻ്റെ പേരിലുള്ള പാഴ്സലിൽ ലഹരിമരുന്നു കണ്ടെത്തിയെന്നും കൂടെ ആധാ റിൻ്റെയും പാസ്‌സ്പോർട്ടിൻ്റെയും കോപ്പി ഉണ്ടെന്നും പറഞ്ഞാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡോക്ടറെ വിളിച്ചത്. രണ്ടുദിവസം ഡോക്ടറെ ഭീഷണിപ്പെടുത്തി ഡിജിറ്റൽ തടവിലാക്കിയ ശേഷം ആണ് സംഘം പണം തട്ടിയെടുത്തത്. അതിനുവേണ്ടി ഡോക്ടറെ വിളിച്ച നമ്പറുകൾ എല്ലാം രാജ്യാന്തര വി പി എൻ നെറ്റ് വർക്കുകൾ ഉപയോഗിച്ചുകൊണ്ട് വ്യാജമായി സൃഷ്ടിച്ചവയായിരുന്നു.
കസ്റ്റംസ് തുടങ്ങിയ കേസ് സിബിഐക്ക് കൈമാറുമെന്നു പറഞ്ഞ് സിബിഐ ഉദ്യോഗസ്ഥനായും ഒരാൾ സംസാരിച്ചു പരിശോധിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടുകളിലേക്ക് നാല്പത്തിയൊന്ന് ലക്ഷം രൂപ ഡോക്ടറെ ക്കൊണ്ട് നിക്ഷേപിപ്പിക്കുകയായിരുന്നു. പണം ഉടനെ തന്നെ കേരളം അടക്കമുള്ള ഹവാല കറൻസി ട്രേഡിങ്ങ് നടത്തുന്നവരുടെ എഴുപതിൽ പരം അക്കൗണ്ടുകളിലേക്കു മാറ്റിയാണ് തട്ടിയെടുത്തത്. ഇത് ക്രിപ്റ്റോ കറൻസിയായും ഡോളറായും ബിറ്റ് കൊയിനായും മാറ്റിയെടുത്തു. ടെലഗ്രാം ആപ്പ് വഴിയുള്ള അന്താരാഷ്ട്ര ചാനൽ ഇതിനായി ഉപയോഗിക്കുന്നതായി പോലിസ് സ്ഥിരീകരിച്ചു.
ആദ്യം പണം കൈമാറിയ രണ്ട് അക്കൗണ്ടുകളിലെ കറൻ്റ് അക്കൗണ്ട് കൾ വ്യാജകമ്പനികളുടെ പേരിലായാണെന്നു ബോധ്യപ്പെട്ടെങ്കിലും നൂതന സൈബർ സാങ്കേതികതയിലൂടെ വിവരം കണ്ടെത്തുകയായി രുന്നു. തട്ടിപ്പുസംഘത്തിന് രാജ്യാ ന്തര വേരുകളുണ്ടെന്നും മനസ്സിലാക്കി. ഒന്നരമാസം നിണ്ട അന്വേഷണത്തിനൊടു വിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ, ഡിസിപി സുദർശനൻ എന്നിവരുടെ നിർദ്ദേശപ്രകാരം എറണാകുളം അസി.കമ്മിഷണർ രാജ് കുമാറിൻ്റെയും പാലാരിവട്ടം ഇൻസ്പെക്ടർ മിഥുൻ്റെയും നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കലേശൻ, അജിനാദ് പിള്ള, സീനിയർ സി പിഒമാരായ ഇഗ്നേഷ്യസ് ,അനീഷ് എന്നിവരും സൈബർ ടീമിലെ എസ് ഐ ശ്യാംകുമാർ,അഖിൽ,ഷാരോൺ ,രാജസ്ഥാൻ സൈബർ പോലീസും അടങ്ങിയ പ്രത്യകേ ദൗത്യ സംഘമാണ് പ്രതികളെ പിടികൂടിയത്.