അലൻ വാക്കർ ഷോയിൽ മൊബൈൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
മുളവുകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ബോൾഗാട്ടി പാലസിൽ വച്ച് 6.10.2024 തീയതി നടന്ന അലൻ വാക്കർ സംഗീതനിശയിൽ പങ്കെടുക്കാൻ വന്ന കാണികളുടെ മൊബൈൽ ഫോണുകൾ മോഷണം ചെയ്ത് പ്രതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഡൽഹി സ്വദേശികളായ വസീം അഹമ്മദ് (32 വയസ്സ്),ആതിക് ഉർ റഹ്മാൻ (38 വയസ്സ്) എന്നിവരെ ഡൽഹിയിൽ നിന്നും Sunny Bhola Yadav Age ,27 ,Shyam Baranwal Age 32 എന്നിവരെ മുബൈയിൽ നിന്നും അറസ്റ്റ് ചെയ്തു. സംഗീതനിശയിൽ പങ്കെടുക്കുവാൻ വന്ന കാണികളുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി വ്യാപകമായി പരാതി വന്നതിനെ തുടർന്നു 07.10.2024 തീയതി മുളവുകാട് സ്റ്റേഷനിൽ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ. എസ് സുദർശൻ IPS എന്നിവരുടെ നിർദേശപ്രകാരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി.ജയകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്യാംകുമാർ, എസ് ഐ തോമസ് പള്ളൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു മുബൈ,ഡൽഹി എന്നിവടങ്ങളിലേക്ക് അയച്ചു നടത്തിയ അനേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മൊബൈൽ ഫോണുകൾ റണ്ണിംഗ് ലൊക്കേഷനിൽ ആണെന്ന് കാണുകയും 2022 ൽ കൊച്ചിയിലേതിന് സമാനമായ ബാംഗ്ലൂരിൽ ഉണ്ടായ മൊബൈൽമോഷണ കേസ്സിൽ ഉൾപ്പെട്ട പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുകയും അതിൽ പ്രതി ആയിരുന്ന വസീം അഹമ്മദിൻ്റെ സാന്നിദ്ധ്യം കൊച്ചിയിലെ സംഗീത നിശയിൽ ഉണ്ടെന്നു മനസ്സിലാക്കുകയും ആയതിൻ്റെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധരുടെ സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്,
പ്രതികളുടെ ലൊക്കേഷൻ ഡൽഹി മുബൈ എന്നിവടങ്ങളിൽ ഉണ്ടെന്ന് മനസ്സിലാക്കി. അന്വേഷണസംഘം ഡൽഹി ചാന്ദിനി ചൌക്, ലാൽ കില ചോർബസാർ എന്നീ സ്ഥലങ്ങളൾ കേന്ദീകരിച്ച് അന്വേഷണം നടത്തിയതിൽ വസീം അഹമ്മദിനെ പിടികൂടുകയും മോഷണം ചെയ്തെടുത്ത 20 മൊബൈൽ ഫോണുകളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തുകയും ചെയതു ,തുടർന്ന് മറ്റൊരു പ്രതിയായ ആതിക് ഉർ റഹ്മാനെ ഡൽഹിയിൽ തന്നെ ധരിയ ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തു. വസീം അഹമ്മദ്,ആതിക് ഉർ റഹ്മാൻ എന്നിവരുടെ സംഘം ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗ്ഗം കൊച്ചിലെത്തുകയും മോഷണത്തിനു ശേഷം പിറ്റേദിവസം ട്രെയിൻ മാർഗ്ഗം തന്നെ ഡൽഹിയിലേക്ക് മടങ്ങുകയും ആയിരുന്നു
. ഇവരെ കൂടാതെ കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ ലൊക്കേഷനുകൾ മുബൈ കേന്ദ്രീകരിച്ച് കാണ്ടെത്തിയതിനെ തുടർന്ന് എസ് ഐ അനൂപ്,എസ് ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുബൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് Sunny Bhola Yadav,Shyam Baranwal എന്നിവരെ പിടികൂടിയത് ഇവരിൽ നിന്നും 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. മുംബൈയിൽ മോഷണത്തിനായി എത്തിയ Sunny Bhola Yadav,Shyam Baranwal എന്നിവരടങ്ങിയ നാല് പേരുടെ സംഘം ചെന്നൈ വഴി ഫ്ലൈറ്റിൽ കൊച്ചിയിലെത്തി പുല്ലേപടിയിലുള്ള ലോഡ്ജിൽ റൂമെടുത്ത് തങ്ങി ബോൾഗാട്ടിയിൽ എത്തി മോഷണം നടത്തി അന്ന് തന്നെ ഫ്ലൈറ്റിൽ മുബൈയിലേക്ക് മടങ്ങുകയായിരുന്നു,. കസ്റ്റഡിയിൽ എടുത്ത രണ്ട് പ്രതികളെ എറണാകുളത്ത് എത്തിക്കുകയും കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വതുന്നതാണ് . മുംബൈ നിന്നും പിടികൂടിയവരെ കോടതി നടപടികൾ പൂർത്തീകരിച്ച് കൊച്ചിയിൽ എത്തിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.