പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുനിർത്തി പണം മോഷ്ടിച്ച പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുനിർത്തി
പണം മോഷ്ടിച്ച പ്രതിയെ മട്ടാഞ്ചേരി പോലീസ് പിടികൂടി. മട്ടാഞ്ചേരി ചക്കരയിടുക്ക്
3/820 വീട്ടിൽ അൻവറിൻ്റെ മകൻ അൻസൽ ഷാ ആണ്
പിടിയിലായിരിക്കുന്നത്. ഇന്നലെ രാത്രി 12.30 മണിക്ക് ലുലു മാളിൽ പോയി തിരികെ
വരികയായിരുന്ന കുട്ടികളെ മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ വച്ച് തടഞ്ഞു നിർത്തി
ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച ശേഷം കുട്ടികളുടെ കൈവശം ഉണ്ടായിരുന്ന 4000
രൂപ കൈക്കലാക്കി വിട്ടയക്കുകയായിരുന്നു. തുടർന്ന് ബന്ധുവിനോടൊപ്പം കരുവേലിപ്പടി
ഹോസ്പിറ്റലിൽ ചികിത്സ തേടിയതിനു ശേഷം മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി അസിസ്റ്റൻ്റ് പോലീസ്
കമ്മീഷണർ വി.ജി. രവീന്ദ്രനാഥിൻ്റെ നിർദേശാനുസരണം
മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ത്യതീപ് ചന്ദ്രൻ, എസ്സ്.ഐ മാരായ രൂപേഷ്,
മുകുന്ദൻ, ജോസഫ്ഫാബിയൻ, എ.എസ്.ഐ സത്യൻ, എസ്.സി.പി.ഒ ജീവൻ, സി.പി.ഒ സുനിൻ,എന്നിവർ
ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ എറണാകുളം
സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകളിൽ
പ്രതിയായിട്ടുള്ളതും ശിക്ഷ ലഭിച്ചിട്ടുള്ളതുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ
സ്വീകരിക്കുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുനിർത്തി പണം മോഷ്ടിച്ച പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുനിർത്തി പണം മോഷ്ടിച്ച പ്രതിയെ മട്ടാഞ്ചേരി പോലീസ് പിടികൂടി. മട്ടാഞ്ചേരി ചക്കരയിടുക്ക് 3/820 വീട്ടിൽ അൻവറിൻ്റെ മകൻ അൻസൽ ഷാ ആണ് പിടിയിലായിരിക്കുന്നത്. ഇന്നലെ രാത്രി 12.30 മണിക്ക് ലുലു മാളിൽ പോയി തിരികെ വരികയായിരുന്ന കുട്ടികളെ മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ വച്ച് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച ശേഷം കുട്ടികളുടെ കൈവശം ഉണ്ടായിരുന്ന 4000 രൂപ കൈക്കലാക്കി വിട്ടയക്കുകയായിരുന്നു. തുടർന്ന് ബന്ധുവിനോടൊപ്പം കരുവേലിപ്പടി ഹോസ്പിറ്റലിൽ ചികിത്സ തേടിയതിനു ശേഷം മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥിൻ്റെ നിർദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ത്യതീപ് ചന്ദ്രൻ, എസ്സ്.ഐ മാരായ രൂപേഷ്, മുകുന്ദൻ, ജോസഫ്ഫാബിയൻ, എ.എസ്.ഐ സത്യൻ, എസ്.സി.പി.ഒ ജീവൻ, സി.പി.ഒ സുനിൻ,എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ എറണാകുളം സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളതും ശിക്ഷ ലഭിച്ചിട്ടുള്ളതുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുന്നു.