കൊച്ചി സിറ്റി പരിധിയിൽ കഴിഞ്ഞ 3 മാസത്തിനുള്ളിൽനടന്ന 7 കൊലപാതകങ്ങൾ ഗുണ്ടാ സംഘങ്ങൾ നടത്തിയതല്ല.
കൊച്ചി സിറ്റി പോലീസ് പരിധിയിൽ കഴിഞ്ഞ രണ്ട്
മാസത്തിനുള്ളിൽ ഉണ്ടായിട്ടുള്ള 7 കൊലപാതകങ്ങളിൽ ഒന്നും തന്നെ ഗുണ്ടാ
പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ചെയ്തിട്ടുള്ളതോ സംഘടിത കുറ്റ കൃത്യങ്ങളുടെ
ഭാഗമായി ഉണ്ടായിട്ടുള്ളതോ അല്ല ഈ 7
കൊലപാതക കേസുകളും പെട്ടന്നുണ്ടായ ക്ഷോഭം നിമിത്തം യാദൃശ്ചികമായി
സംഭവിച്ചിട്ടുള്ളവയാണ്. നടന്നിട്ടുള്ള കുറ്റ കൃത്യങ്ങൾ പരിശോധിക്കുമ്പോൾ അവയിൽ
പലതും വ്യക്തി പരമായ കാരണങ്ങളാലോ കുടുംബപരമായ കാരണങ്ങളാലോ മറ്റും ഉണ്ടായിട്ടുള്ള
കേസുകളാണ്. അവയിൽതന്നെ ഒരു കേസിൽ മാത്രമാണ് മുൻപ് കുറ്റ കൃത്യത്തിൽ പെട്ടയാൾ
പ്രതിയായിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളിൽ ഒന്നിലൊഴിച്ച് ബാക്കി
എല്ലാ കേസുകളിലും പ്രതികളെ പിടികൂടിയിട്ടുള്ളതാണ്. അവരെല്ലാം നിലവിൽ ജുഡീഷ്യൽ
കസ്റ്റഡിയിൽ കഴിഞ്ഞു വരുകയാണ്. സമീപ കാലത്ത് റിപ്പോർട്ടായിട്ടുള്ള ഒട്ടു മിക്ക
കുറ്റ കൃത്യങ്ങളിലും ലഹരി മരുന്നകളുടെ സ്വാധീനം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ
വെളിവായിട്ടുണ്ട്. കൊച്ചി സിറ്റി ലിമിറ്റിൽ ലഹരി മരുന്നുകളുടെ വ്യാപനം, വിപണനം
ഉപയോഗം എന്നിവ തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചുവരന്നതിൻെറ ഭാഗമായി 2022 ൽ
ഇതുവരെ 1724 കേസുകൾ രജിസ്റ്റർ ചെയതിട്ടുണ്ട് ഇതിൽ 461 കേസുകൾ ഓഗസ്റ്റ് മാസം മാത്രം കണ്ടെത്തിയിട്ടിള്ളതാണ്.
ഈ കേസുകളിൽ പ്രധാനമായ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള NDPS കേസിൽ
അന്വേഷണത്തിൻെറ ഭാഗമായി കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തിക്കുന്ന ശൃംഖലയുടെ
ഭാഗമായ ഒരു നൈജീരിയ ക്കാരനേയും, ഘാനക്കാരിയേയും ബാഗ്ലുരിൽ നിന്നും അറസ്റ്റ്
ചെയ്യുവാൻ സാധിച്ചു. കൂടാതെ ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ
ചെയ്തിട്ടുള്ള മറ്റൊരു കേസിൻെറ അന്വേഷണം ബാംഗ്ലൂർ വരെ നീളുകയും MDMA
പോലെയുള്ള രാസ ലഹരി വസ്തുക്കളുടെ കേരളത്തിലെ
വിതരണക്കാരനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ
തന്നെ തൃപ്പൂണിത്തുറ പോലീസ് ഒരു കേസിൽ 2.49 KG
ഗഞ്ചാവ് പിടികൂടി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം
തന്നെ മയക്ക് മരുന്നിൻെറ വ്യാപനം തടയുന്നതിൻെറ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ
കൊച്ചി സിറ്റിയിൽ പോലീസ് മുൻകൈ എടുത്ത് 98 ബോധവൽക്കരണ പരിപാടികൾ
സംഘടിപ്പിച്ചിട്ടുള്ളതും 176 സ്കൂളുകൾ/ കോളേജുകളിൽ “യോദ്ധാവ്”
പദ്ധതി
നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റ കൃത്യങ്ങൾ തടയുന്നതിൻെറ ഭാഗമായി കൊച്ചി
സിറ്റിയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 101 പേരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചിട്ടുള്ളതും
പോലീസ് സ്വമേധയാ 3314 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. Popular
Front of India നടത്തിയ
സംസ്ഥാന തല ഹർത്താലിൽ കൊച്ചി സിറ്റി ലിമിറ്റിൽ PFI പ്രവർത്തകരെ
കരുതൽ തടങ്കലിൽ വച്ചും മറ്റും നടത്തിയ നീക്കങ്ങളുടെ ഫലമായും ശക്തമായ പോലീസ്
സാന്നിദ്ധ്യത്തിൻെറ ഫലമായും യാതൊരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും
നടന്നിട്ടില്ലാത്തതാണ്. കുറ്റ കൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രാത്രി
കാലങ്ങളിൽ വിവിധ തരത്തിലുള്ള പട്രോളിങുകൾ ഊർജ്ജിതപെടുത്തിയിട്ടുള്ളതും റെയ്ഡുകളും
കോമ്പിംങ് ഓപ്പറേഷനുകളും തുടർന്നുവരുന്നതുമാണ്.
മയക്ക് മരുന്നിൻെറ ഉപയോഗവും വിൽപ്പനയും തടയുന്നതിൻെറ
ഭാഗമായി കൊച്ചി സിറ്റി ലിമിറ്റിലെ 176 സ്കൂളുകളിൽ “യോദ്ധാവ്”
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്.
കൊച്ചി സിറ്റി പരിധിയിൽ കഴിഞ്ഞ 3 മാസത്തിനുള്ളിൽനടന്ന 7 കൊലപാതകങ്ങൾ ഗുണ്ടാ സംഘങ്ങൾ നടത്തിയതല്ല.
കൊച്ചി സിറ്റി പോലീസ് പരിധിയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഉണ്ടായിട്ടുള്ള 7 കൊലപാതകങ്ങളിൽ ഒന്നും തന്നെ ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ചെയ്തിട്ടുള്ളതോ സംഘടിത കുറ്റ കൃത്യങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ളതോ അല്ല ഈ 7 കൊലപാതക കേസുകളും പെട്ടന്നുണ്ടായ ക്ഷോഭം നിമിത്തം യാദൃശ്ചികമായി സംഭവിച്ചിട്ടുള്ളവയാണ്. നടന്നിട്ടുള്ള കുറ്റ കൃത്യങ്ങൾ പരിശോധിക്കുമ്പോൾ അവയിൽ പലതും വ്യക്തി പരമായ കാരണങ്ങളാലോ കുടുംബപരമായ കാരണങ്ങളാലോ മറ്റും ഉണ്ടായിട്ടുള്ള കേസുകളാണ്. അവയിൽതന്നെ ഒരു കേസിൽ മാത്രമാണ് മുൻപ് കുറ്റ കൃത്യത്തിൽ പെട്ടയാൾ പ്രതിയായിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളിൽ ഒന്നിലൊഴിച്ച് ബാക്കി എല്ലാ കേസുകളിലും പ്രതികളെ പിടികൂടിയിട്ടുള്ളതാണ്. അവരെല്ലാം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുകയാണ്. സമീപ കാലത്ത് റിപ്പോർട്ടായിട്ടുള്ള ഒട്ടു മിക്ക കുറ്റ കൃത്യങ്ങളിലും ലഹരി മരുന്നകളുടെ സ്വാധീനം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. കൊച്ചി സിറ്റി ലിമിറ്റിൽ ലഹരി മരുന്നുകളുടെ വ്യാപനം, വിപണനം ഉപയോഗം എന്നിവ തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചുവരന്നതിൻെറ ഭാഗമായി 2022 ൽ ഇതുവരെ 1724 കേസുകൾ രജിസ്റ്റർ ചെയതിട്ടുണ്ട് ഇതിൽ 461 കേസുകൾ ഓഗസ്റ്റ് മാസം മാത്രം കണ്ടെത്തിയിട്ടിള്ളതാണ്. ഈ കേസുകളിൽ പ്രധാനമായ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള NDPS കേസിൽ അന്വേഷണത്തിൻെറ ഭാഗമായി കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തിക്കുന്ന ശൃംഖലയുടെ ഭാഗമായ ഒരു നൈജീരിയ ക്കാരനേയും, ഘാനക്കാരിയേയും ബാഗ്ലുരിൽ നിന്നും അറസ്റ്റ് ചെയ്യുവാൻ സാധിച്ചു. കൂടാതെ ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കേസിൻെറ അന്വേഷണം ബാംഗ്ലൂർ വരെ നീളുകയും MDMA പോലെയുള്ള രാസ ലഹരി വസ്തുക്കളുടെ കേരളത്തിലെ വിതരണക്കാരനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ തന്നെ തൃപ്പൂണിത്തുറ പോലീസ് ഒരു കേസിൽ 2.49 KG ഗഞ്ചാവ് പിടികൂടി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ മയക്ക് മരുന്നിൻെറ വ്യാപനം തടയുന്നതിൻെറ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൊച്ചി സിറ്റിയിൽ പോലീസ് മുൻകൈ എടുത്ത് 98 ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതും 176 സ്കൂളുകൾ/ കോളേജുകളിൽ “യോദ്ധാവ്” പദ്ധതി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റ കൃത്യങ്ങൾ തടയുന്നതിൻെറ ഭാഗമായി കൊച്ചി സിറ്റിയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 101 പേരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചിട്ടുള്ളതും പോലീസ് സ്വമേധയാ 3314 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. Popular Front of India നടത്തിയ സംസ്ഥാന തല ഹർത്താലിൽ കൊച്ചി സിറ്റി ലിമിറ്റിൽ PFI പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചും മറ്റും നടത്തിയ നീക്കങ്ങളുടെ ഫലമായും ശക്തമായ പോലീസ് സാന്നിദ്ധ്യത്തിൻെറ ഫലമായും യാതൊരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും നടന്നിട്ടില്ലാത്തതാണ്. കുറ്റ കൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രാത്രി കാലങ്ങളിൽ വിവിധ തരത്തിലുള്ള പട്രോളിങുകൾ ഊർജ്ജിതപെടുത്തിയിട്ടുള്ളതും റെയ്ഡുകളും കോമ്പിംങ് ഓപ്പറേഷനുകളും തുടർന്നുവരുന്നതുമാണ്.
മയക്ക് മരുന്നിൻെറ ഉപയോഗവും വിൽപ്പനയും തടയുന്നതിൻെറ ഭാഗമായി കൊച്ചി സിറ്റി ലിമിറ്റിലെ 176 സ്കൂളുകളിൽ “യോദ്ധാവ്” പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.