കൊച്ചിയിൽ 50 ലക്ഷം രുപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ.
കൊച്ചി സിറ്റി നോർത്ത് റയിൽവേ സ്റ്റേഷന്
സമീപം ശ്രീ രാമാനന്ദാശ്രമം റോഡിൽ
50ലക്ഷം രൂപ വിലമതിക്കുന്ന
ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിലായി. എറണാകുളം,
നെട്ടൂർ, പാറയിൽ വീട്ടിൽ, സുജിൽ
(23), പനങ്ങാട്, മാടവന, കീരുപറമ്പിൽ അൻസൽ(23) എന്നിവരാണ്
കൊച്ചി സിറ്റി ഡാൻസാഫും എറണാകുളം ൺ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.ഇവരിൽ നിന്നും 2.6 കിലോഗ്രാം ഹാഷ് ഓയിൽ കണ്ടെടുത്തു. പിടിയിലായ രണ്ടു പേരും പനങ്ങാട്, മരട് സ്റ്റേഷനുകളിൽ നിരവധി മയക്കുമരുന്ന് കേസിലെ
പ്രതികളാണ്.
ഇവർ ആന്ധ്രയിലെ
കാടും മലകളും നിറഞ്ഞ ആദിവാസി മേഖലയായ അറക്കുവാലിയിൽ നിന്നാണ് മാരക ലഹരിയായ ഹാഷിഷ്
വില്പനക്കായി കൊണ്ടുവരുന്നത്.
ഭായി എന്നറിയപ്പെടുന്നവരാണ്
കേരളത്തിൽ നിന്നെത്തുന്നവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത്. ഇവിടെ എത്തി വില പറഞ്ഞ് ഉറപ്പിച്ചതിന് ശേഷം കൊച്ചിയിലെ
ആവശ്യക്കാർ ഗൂഗിൾപേ വഴി പണം അയച്ചു കൊടുക്കുന്നു. ഇത്തരം ആവശ്യങ്ങൾക്ക് പണം അയക്കുന്നതിന് ലക്ഷത്തിന് ആയിരത്തി അഞ്ഞൂറ്
രൂപ വരെ വാങ്ങുന്ന ഏജൻ്റുമാരുണ്ട്. ആന്ധ്രയിൽ
നിന്ന് ട്രയിൻ മാർഗം കൊച്ചിയിലെത്തുന്ന ഇവർ ചെറിയ സംഘങ്ങൾക്ക് വില്പനക്കായി കൊടുക്കുന്നു. മൂന്ന് ഗ്രാമിന് 1000 രൂപയാണ് ഈടാക്കുന്നത്.
കൊച്ചി സിറ്റി കമ്മീഷണർ നാഗരാജ ചകിലം IPS ന്ലഭിച്ച രഹസ്യവിവരത്തിൽ ഡെപ്യൂട്ടി കമ്മീഷണർ
ശശിധരൻ IPS ന്ഴെറ നിർദ്ദേശപ്രകാരംനാർക്കോട്ടിക് അസിസ്റ്റൻ്റ് കമ്മീഷണർ
അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു മാസക്കാലമായി ഇവരെ നിരീക്ഷിച്ചു
വരികയായിരുന്നു. എറണാകുളം ടക്ഖൺ നോർത്ത് പോലീസ് സ്റ്റേഷൻ
ഇൻസ്പെക്ടർ ബ്രിജുകുമാർ,
SI അഖിൽ ദേവ് ,ശ്രീകുമാർ, ഡാൻസാഫിലെ പോലീസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം
മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ് ആപ്പ് ഫോർമാറ്റിലുള്ള 'യോദ്ധാവ്'ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്. കൂടാതെ
9497980430 എന്ന ഡാൻസാഫ്
നമ്പറിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.വിവരങ്ങൾ
അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണർ അറിയിച്ചു.
കൊച്ചിയിൽ 50 ലക്ഷം രുപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ.
കൊച്ചി സിറ്റി നോർത്ത് റയിൽവേ സ്റ്റേഷന് സമീപം ശ്രീ രാമാനന്ദാശ്രമം റോഡിൽ 50ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിലായി. എറണാകുളം, നെട്ടൂർ, പാറയിൽ വീട്ടിൽ, സുജിൽ (23), പനങ്ങാട്, മാടവന, കീരുപറമ്പിൽ അൻസൽ(23) എന്നിവരാണ് കൊച്ചി സിറ്റി ഡാൻസാഫും എറണാകുളം ൺ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.ഇവരിൽ നിന്നും 2.6 കിലോഗ്രാം ഹാഷ് ഓയിൽ കണ്ടെടുത്തു. പിടിയിലായ രണ്ടു പേരും പനങ്ങാട്, മരട് സ്റ്റേഷനുകളിൽ നിരവധി മയക്കുമരുന്ന് കേസിലെ പ്രതികളാണ്.
ഇവർ ആന്ധ്രയിലെ കാടും മലകളും നിറഞ്ഞ ആദിവാസി മേഖലയായ അറക്കുവാലിയിൽ നിന്നാണ് മാരക ലഹരിയായ ഹാഷിഷ് വില്പനക്കായി കൊണ്ടുവരുന്നത്. ഭായി എന്നറിയപ്പെടുന്നവരാണ് കേരളത്തിൽ നിന്നെത്തുന്നവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത്. ഇവിടെ എത്തി വില പറഞ്ഞ് ഉറപ്പിച്ചതിന് ശേഷം കൊച്ചിയിലെ ആവശ്യക്കാർ ഗൂഗിൾപേ വഴി പണം അയച്ചു കൊടുക്കുന്നു. ഇത്തരം ആവശ്യങ്ങൾക്ക് പണം അയക്കുന്നതിന് ലക്ഷത്തിന് ആയിരത്തി അഞ്ഞൂറ് രൂപ വരെ വാങ്ങുന്ന ഏജൻ്റുമാരുണ്ട്. ആന്ധ്രയിൽ നിന്ന് ട്രയിൻ മാർഗം കൊച്ചിയിലെത്തുന്ന ഇവർ ചെറിയ സംഘങ്ങൾക്ക് വില്പനക്കായി കൊടുക്കുന്നു. മൂന്ന് ഗ്രാമിന് 1000 രൂപയാണ് ഈടാക്കുന്നത്.
കൊച്ചി സിറ്റി കമ്മീഷണർ നാഗരാജ ചകിലം IPS ന് ലഭിച്ച രഹസ്യവിവരത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ശശിധരൻ IPS ന്ഴെറ നിർദ്ദേശപ്രകാരം നാർക്കോട്ടിക് അസിസ്റ്റൻ്റ് കമ്മീഷണർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു മാസക്കാലമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. എറണാകുളം ടക്ഖൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബ്രിജുകുമാർ, SI അഖിൽ ദേവ് ,ശ്രീകുമാർ, ഡാൻസാഫിലെ പോലീസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ് ആപ്പ് ഫോർമാറ്റിലുള്ള 'യോദ്ധാവ്'ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്. കൂടാതെ 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.വിവരങ്ങൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണർ അറിയിച്ചു.