കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി
കൊച്ചി
നഗരത്തിൽ സ്വകാര്യ ബസുകളിൽപോലിസിൻെറ
മിന്നൽ പരിശോധന. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൻെറ ഭാഗമായി ബഹുമാനപ്പെട്ട ഹൈക്കോടതി
ട്രാഫിക് നിയമലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടിയെടുക്കുവാൻ കൊച്ചി സിറ്റി പോലീസ്
നോട് നിർദ്ദേശിച്ചതിൻെറ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചകിലം IPS ൻെറ നിർദേശത്തെ തുടർന്ന് കൊച്ചി
സിറ്റി L&O & Traffic ഡെപ്യൂട്ടി
കമ്മീഷണർ ശശിധരൻ IPS
ൻെറ
നേതൃത്വത്തിലായിരുന്നു കൊച്ചി നഗരത്തിലെ വിവിധ പ്രധാന സ്ഥലങ്ങളിലെ സ്വകാര്യ
ബസുകളിൽ പോലിസ് മിന്നൽ പരിശോധന നടത്തിയത്. 878 സ്വകാര്യ ബസുകൾപരിശോധിച്ചതിൽ മദ്യപിച്ച്
വാഹനം ഓടിച്ചതിന് 5 കേസുകളും, മാർഗ്ഗ തടസം സൃഷ്ടിച്ചതിന് 3 കേസുകളും, അശ്രദ്ധമായി
വാഹനം ഓടിച്ചതിന് 50 കേസുകളും മറ്റു നിയമ ലംഘനങ്ങൾക്കെതിരെ ആകെ 301 പെറ്റി കേസുകളും
രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. വർധിച്ചുവരുന്ന സ്വകാര്യ ബസുകളുടെ
നിയമലംഘനങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ബസ്സുടമകളുടെ പ്രതിനിധികളെയും
ബസ് ജീവനക്കാരുടെ പ്രതിനിധികളെയും
വിളിച്ചുവരുത്തി ശക്തമായ നിർദ്ദേശങ്ങൾ നൽകുകയും ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും
ഉണ്ടാകുന്ന നിയമലംഘനങ്ങൾക്ക് ബസ് ഉടമകളും ഉത്തരവാദികളായിരിക്കുമെന്ന്
അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നഗരത്തിൽ പോലിസിൻെറ കർശന പരിശോധന ഉണ്ടാകും
കച്ചവട
സ്ഥാപനങ്ങളിലെ വിൽപനയ്ക്കായി വച്ചിട്ടുള്ള സാധന സാമഗ്രികൾ ഫുട്പാത്തിലും മറ്റും
കയ്യേറി വെച്ചിരിക്കുന്നത് ജനങ്ങളുടെ സഞ്ചാരം പരിമിതപ്പെടുത്തുന്നതിനും
തടസ്സപ്പെടുത്തുന്നതിനും ഇത് അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട് ഇതിനെതിരെ
ശക്തമായ നടപടിയെടുക്കുവാൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചതിൻ പ്രകാരം ഇത്തരം
സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ട് രാത്രികാല കുറ്റകൃത്യങ്ങൾ
തടയുന്നതിനായി കൊച്ചി സിറ്റി പരിധിയിൽ ഓരോ സബ് ഡിവിഷനുകളിലായി പ്രത്യേകം കോമ്പിംഗ്
ഓപ്പറേഷൻ നടത്തി വരുന്നുണ്ട്. അതുകൂടാതെ കൊച്ചി സിറ്റി പരിധി മുഴുവൻ രാത്രികാല
കോമ്പിഗും വാഹന പരിശോധനയും നടത്തിവരുന്നുണ്ട് 08.10.2022 തീയതി മാത്രം 235
സുമോട്ടോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 123 എണ്ണം മദ്യപിച്ച് വാഹനം
ഓടിച്ചതിനു രജിസ്റ്റർ ചെയ്ത കേസുകളാണ്. ഒക്ടോബർ മാസത്തിൽ ഇതുവരെയായി 895 സുമോട്ടോ
കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിൽ 131 കേസുകൾ NDPS
കേസുകളാണ്. രാത്രികാല പരിശോധനയും പകൽ സമയത്തുള്ള സ്വകാര്യ ബസുകളുടെ മൽസരയോട്ടം
നിയന്ത്രിക്കുന്നതിനുമുള്ള വാഹന പരിശോധനയും കർശനമായി തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളിൽപോലിസിൻെറ മിന്നൽ പരിശോധന. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൻെറ ഭാഗമായി ബഹുമാനപ്പെട്ട ഹൈക്കോടതി ട്രാഫിക് നിയമലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടിയെടുക്കുവാൻ കൊച്ചി സിറ്റി പോലീസ് നോട് നിർദ്ദേശിച്ചതിൻെറ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചകിലം IPS ൻെറ നിർദേശത്തെ തുടർന്ന് കൊച്ചി സിറ്റി L&O & Traffic ഡെപ്യൂട്ടി കമ്മീഷണർ ശശിധരൻ IPS ൻെറ നേതൃത്വത്തിലായിരുന്നു കൊച്ചി നഗരത്തിലെ വിവിധ പ്രധാന സ്ഥലങ്ങളിലെ സ്വകാര്യ ബസുകളിൽ പോലിസ് മിന്നൽ പരിശോധന നടത്തിയത്. 878 സ്വകാര്യ ബസുകൾപരിശോധിച്ചതിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 5 കേസുകളും, മാർഗ്ഗ തടസം സൃഷ്ടിച്ചതിന് 3 കേസുകളും, അശ്രദ്ധമായി വാഹനം ഓടിച്ചതിന് 50 കേസുകളും മറ്റു നിയമ ലംഘനങ്ങൾക്കെതിരെ ആകെ 301 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. വർധിച്ചുവരുന്ന സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ബസ്സുടമകളുടെ പ്രതിനിധികളെയും ബസ് ജീവനക്കാരുടെ പ്രതിനിധികളെയും വിളിച്ചുവരുത്തി ശക്തമായ നിർദ്ദേശങ്ങൾ നൽകുകയും ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നിയമലംഘനങ്ങൾക്ക് ബസ് ഉടമകളും ഉത്തരവാദികളായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നഗരത്തിൽ പോലിസിൻെറ കർശന പരിശോധന ഉണ്ടാകും
കച്ചവട സ്ഥാപനങ്ങളിലെ വിൽപനയ്ക്കായി വച്ചിട്ടുള്ള സാധന സാമഗ്രികൾ ഫുട്പാത്തിലും മറ്റും കയ്യേറി വെച്ചിരിക്കുന്നത് ജനങ്ങളുടെ സഞ്ചാരം പരിമിതപ്പെടുത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും ഇത് അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട് ഇതിനെതിരെ ശക്തമായ നടപടിയെടുക്കുവാൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചതിൻ പ്രകാരം ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ട് രാത്രികാല കുറ്റകൃത്യങ്ങൾ തടയുന്നതിനായി കൊച്ചി സിറ്റി പരിധിയിൽ ഓരോ സബ് ഡിവിഷനുകളിലായി പ്രത്യേകം കോമ്പിംഗ് ഓപ്പറേഷൻ നടത്തി വരുന്നുണ്ട്. അതുകൂടാതെ കൊച്ചി സിറ്റി പരിധി മുഴുവൻ രാത്രികാല കോമ്പിഗും വാഹന പരിശോധനയും നടത്തിവരുന്നുണ്ട് 08.10.2022 തീയതി മാത്രം 235 സുമോട്ടോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 123 എണ്ണം മദ്യപിച്ച് വാഹനം ഓടിച്ചതിനു രജിസ്റ്റർ ചെയ്ത കേസുകളാണ്. ഒക്ടോബർ മാസത്തിൽ ഇതുവരെയായി 895 സുമോട്ടോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിൽ 131 കേസുകൾ NDPS കേസുകളാണ്. രാത്രികാല പരിശോധനയും പകൽ സമയത്തുള്ള സ്വകാര്യ ബസുകളുടെ മൽസരയോട്ടം നിയന്ത്രിക്കുന്നതിനുമുള്ള വാഹന പരിശോധനയും കർശനമായി തുടരാൻ തീരുമാനിച്ചിട്ടുണ്ട്.