ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം അതിരു കടന്നു, മദ്യ ലഹരിയിൽ അക്രമാസ്കതരായി ഭീകരന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ

കലൂർ മെട്രോ സ്റ്റേഷനു സമീപം ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം നടത്തി മദ്യ ലഹരിയിൽ അക്രമാസ്കതരായി പൊതുഗതാഗതം തടഞ്ഞ്  ഭീകരന്തരീക്ഷം സൃഷ്ടിച്ച് നിന്നിരുന്ന യുവാക്കളെഎറണാകുളം ടൌൺ   നോർത്ത് പോലിസ് പിടികൂടി. കലൂർ, നിലവാരത്ത് വീട്, ജോർജ് മകൻ 31 വയസുളള അരുൺ ജോജ്ജ്, കലൂർ, തടൻങ്ങാട് വീട്, ചന്ദ്രൻ മകൻ 32 വയസുളള ശരത്ത്, കലൂർ, പോണേത്ത് റോഡ്, പൂവൻകേരി, ജോർജ്ജ് മകൻ 33 വയസുളള റിവിൻ എന്നിവരാണ് പോലിസിൻെറ പിടിയിലായത്. 19.12.2022 പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം മദ്യലഹരിയിലായിരുന്ന  യുവാക്കൾ കലൂർ മെട്രോ സ്റ്റേഷനു സമീപമുളള റോഡിൽ ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം നടത്തി മദ്യ ലഹരിയിൽ പൊതുഗതാഗതം തടഞ്ഞ്  ഭീകരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തി യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ച പോലിസിനെയും യുവാക്കൾ ആക്രമിച്ചു. എറണാകുളം ടൌൺ  നോർത്ത് പോലിസ് എസ്.എച്ച്.ഒബ്രിജകുമാ, സബ് ഇസ്പെക്ടമാരായ അഖിദേവ്, ഹരികൃഷ്ണ, സിവി പോലീസ് ഓഫീസമാരായ ആനന്ദരാജ്, വിബി, ലിബിരാജ്, എന്നിവ ചേന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.തുടർ നടപടികൾ സ്വികരിക്കുന്നു.