സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയ കർണാടക സ്വദേശി 5 വർഷത്തിനുശേഷം കൊച്ചി സിറ്റി സൈബർ ക്രൈം പോലീസിൻ്റെ പിടിയിൽ

സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയ കർണാടക സ്വദേശി 5 വർഷത്തിനുശേഷം കൊച്ചി സിറ്റി സൈബർ ക്രൈം പോലീസിൻ്റെ പിടിയിൽ

      കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ  നിർദ്ദേശാനുസരണം കൊച്ചി സിറ്റി പോലീസിൻ്റെ പെൻ്റിംഗ് കേസുകളുടെ തീർപ്പാക്കൽ യഞ്ജത്തിൻ്റെ ഭാഗമായി കടവന്ത്ര പോലീസ് സ്റ്റേഷനിൽ 2017 വർഷത്തിൽ സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് വെണ്ണല സ്വദേശിനിയായ യുവതിയിൽ നിന്നും അഞ്ചരലക്ഷം രൂപ തട്ടിയ കേസ്സിലെ ഹൈദ്രാബാദ്, ഹസനാബാദ്, സന്തോഷ് നഗർ, മുഹമ്മദ് ഖാജാ അലി മകൻ  33 വയസുളള മുഹമ്മദ് അലി തഹ്‌സീൻ എന്നയാളെയാണ് ഹൈദരാബാദ് എയർ പോർട്ടിൽ നിന്നും കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയത്. 

2017 ൽ കടവന്ത്ര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിന് 2021ലാണ് കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയത്. ഐ.ടി.എ പഠിച്ച യുവതിക്കും ഭർത്താവിനും സിംഗപ്പൂർ എയർലൈൻസിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഫോൺ മുഖാന്തിരവും വാട്സാപ്പ് മുഖാന്തിരവും ബന്ധപ്പെട്ട് വ്യാജ വിമാന ടിക്കറ്റും വിസയും അയച്ച് നൽകിയാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. വിസ സർവ്വീസ് ചാർജ്ജായും ഡോക്യുമൻറ് വെരിഫിക്കേഷൻ ഫീസായുമാണ് പണം ആവശ്യപ്പെട്ടത്.

ഈ കേസ്സിൽ രണ്ടാം പ്രതിയായ സുനിൽ S/o ബാബു റാവു എന്നയാളെ ഹൈദരാബാദിൽ നിന്നും 07.11.2022 തിയതി കൊച്ചി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിട്ടുളളതും കോടതി ഇയ്യാളെ റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.  ഈ കേസ്സിലെ മൂന്നാം പ്രതി സൌദി അറേബ്യയിലാണെന്ന് വെളിവായതിനെ തുടർന്ന് ഇയ്യാൾക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതും ഇയ്യാൾ സൌദി അറേബ്യയിൽ നിന്നും 24.12.2022 തിയതി ഹൈദ്രാബാദ് എയർപോർട്ടിൽ എത്തിയ വിവരം അറിവായതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ  നിർദേശാനുസരണം തൃക്കാക്കര അസ്സി.കമ്മിഷണർ ബേബിയുടെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ തോമസ്.കെ.ജെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബേബി.കെ.പി യും സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത് രാജും ചേർന്ന് 25.12.2022 തിയതി ഹൈദ്രാബാദ് എയർപോർട്ടിൽ നിന്നും പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന സമാനമായ കേസുകളിൽ ഇയ്യാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.