ജോലി വാഗാദാനം ചെയ്ത് തട്ടിപ്പ് പ്രതി പിടിയിൽ

 ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.  കലൂ‍‍‍ർ , ആസാദ് റോഡ്, ചെട്ടിപറമ്പ് ഹൗസ്, ആൻ്റണി റെക്സ് ഭാര്യ 39 വയസുളള സോജ  റെക്സ് എന്ന യുവതിയാണ് പാലാരിവട്ടം പോലിസിൻ്റെ പിടിയിലായത്. പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിൽ റോയൽ ജെറ്റ് ഏവിയേഷൻ എന്ന പേരിൽ സ്ഥാപനം നടത്തി വന്നിരുന്ന പ്രതി  07.03.2022 തിയിതിയിൽ പട്ടിമറ്റത്തുളള യുവാവിന്  ഖത്തറിൽ ജോലി വാഗ്ദാനം നല്ഴകി 70000 രുപ വാങ്ങിയിട്ട് നാളിതുവരെയായി ജോലി ശരിയാക്കി കൊടുക്കാതിരിക്കുകയും വാങ്ങിയ പണം തിരികെ നൽകാതെയും വഞ്ചിക്കുകയാരുന്നു. യുവാവിൻ്റെ പരാതിയിൽ പാലാരിവട്ടം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് ഇന്ഴസ്പെക്ടർ ജോസഫ് സാജൻ്റെ നേതൃത്വത്തിലുളള പോലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇവർ ഇതുപോലെ കൂടുതൽ പേരെ വഞ്ചിച്ചതായി അറിയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.