ഓൺലൈൻ പണത്തട്ടിപ്പ് രാജസ്ഥാൻ സ്വദേശികൾ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ

19 Feb 2024

ഓൺലൈൻ  പണത്തട്ടിപ്പ്  രാജസ്ഥാൻ സ്വദേശികൾ കൊച്ചി പോലിസിൻ്റെ പിടിയിൽ .

കസ്റ്റംസ് ,സിബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തി  നാല്പത്തിയൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പ്രതികളെ കൊച്ചി സിറ്റി സൈബർ വിങ്ങിൻ്റെ യും രാജസ്താൻ സൈബർ വിങ്ങിൻ്റെയും സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേക സംഘം രാജസ്ഥാനിലെ ഉദയ്പൂരിൽ 'നിന്നു പിടികൂടി. 

രാജസ്ഥാനിലെ ബിലാവർ ജില്ല സ്വദേശിയായ  ലോകേഷ് ഭട്ട്, രാജ സ്ഥാൻ ചിറ്റോർ ഗഡ് കപ്പാസൻ സ്വദേശി പവൻ ജാട്ട് എന്നിവരാണ് പിടിയിലായത്.

മുംബൈ വിമാനത്താവളത്തിലെത്തിയ പരാതിക്കാരൻ്റെ പേരിലുള്ള പാഴ്സലിൽ ലഹരിമരുന്നു കണ്ടെത്തിയെന്നും കൂടെ ആധാ റിൻ്റെയും പാസ്‌സ്പോർട്ടിൻ്റെയും കോപ്പി ഉണ്ടെന്നും പറഞ്ഞാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡോക്ടറെ വിളിച്ചത്. രണ്ടുദിവസം ഡോക്ടറെ ഭീഷണിപ്പെടുത്തി ഡിജിറ്റൽ തടവിലാക്കിയ ശേഷം ആണ് സംഘം പണം തട്ടിയെടുത്തത്. അതിനുവേണ്ടി ഡോക്ടറെ വിളിച്ച നമ്പറുകൾ എല്ലാം രാജ്യാന്തര വി പി എൻ നെറ്റ് വർക്കുകൾ ഉപയോഗിച്ചുകൊണ്ട് വ്യാജമായി സൃഷ്ടിച്ചവയായിരുന്നു.

കസ്റ്റംസ് തുടങ്ങിയ കേസ് സിബിഐക്ക് കൈമാറുമെന്നു പറഞ്ഞ് സിബിഐ ഉദ്യോഗസ്ഥനായും ഒരാൾ സംസാരിച്ചു പരിശോധിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടുകളിലേക്ക് നാല്പത്തിയൊന്ന് ലക്ഷം രൂപ ഡോക്ടറെ ക്കൊണ്ട് നിക്ഷേപിപ്പിക്കുകയായിരുന്നു. പണം  ഉടനെ തന്നെ കേരളം അടക്കമുള്ള ഹവാല കറൻസി ട്രേഡിങ്ങ് നടത്തുന്നവരുടെ  എഴുപതിൽ പരം അക്കൗണ്ടുകളിലേക്കു മാറ്റിയാണ് തട്ടിയെടുത്തത്. ഇത് ക്രിപ്റ്റോ കറൻസിയായും ഡോളറായും ബിറ്റ് കൊയിനായും മാറ്റിയെടുത്തു. ടെലഗ്രാം ആപ്പ് വഴിയുള്ള അന്താരാഷ്ട്ര ചാനൽ ഇതിനായി ഉപയോഗിക്കുന്നതായി പോലിസ് സ്ഥിരീകരിച്ചു.

ആദ്യം പണം കൈമാറിയ രണ്ട് അക്കൗണ്ടുകളിലെ കറൻ്റ് അക്കൗണ്ട് കൾ വ്യാജകമ്പനികളുടെ പേരിലായാണെന്നു ബോധ്യപ്പെട്ടെങ്കിലും നൂതന സൈബർ സാങ്കേതികതയിലൂടെ  വിവരം കണ്ടെത്തുകയായി രുന്നു. തട്ടിപ്പുസംഘത്തിന് രാജ്യാ ന്തര വേരുകളുണ്ടെന്നും മനസ്സിലാക്കി. ഒന്നരമാസം നിണ്ട അന്വേഷണത്തിനൊടു വിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ, ഡിസിപി സുദർശനൻ എന്നിവരുടെ  നിർദ്ദേശപ്രകാരം എറണാകുളം അസി.കമ്മിഷണർ രാജ് കുമാറിൻ്റെയും  പാലാരിവട്ടം ഇൻസ്പെക്ടർ മിഥുൻ്റെയും നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കലേശൻ, അജിനാദ് പിള്ള, സീനിയർ സി പിഒമാരായ ഇഗ്നേഷ്യസ് ,അനീഷ് എന്നിവരും സൈബർ ടീമിലെ എസ് ഐ ശ്യാംകുമാർ,അഖിൽ,ഷാരോൺ ,രാജസ്ഥാൻ സൈബർ പോലീസും അടങ്ങിയ പ്രത്യകേ ദൗത്യ  സംഘമാണ് പ്രതികളെ പിടികൂടിയത്.

പുതിയ വാർത്ത
19

Feb 2024

ഓൺലൈൻ പണത്തട്ടിപ്പ് രാജസ്ഥാൻ സ്വദേശികൾ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ

കസ്റ്റംസ് ,സിബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തി നാല്പത്തിയൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പ്രതികളെ കൊച്ചി സിറ്റി സൈബർ വിങ്ങിൻ്റെ യും രാജസ്താൻ സൈബർ വിങ്ങിൻ്റെയും സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേക സംഘം രാജസ്ഥാനിലെ ഉദയ്പൂരിൽ 'നിന്നു പിടികൂടി

19

Sep 2023

അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക

Beware of illegal money transfer mobile apps

15

Jun 2023

കൊച്ചിയിൽ രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

The Kochi City Police arrested five Pathanamthitta native youths from Kochi with synthetic drug MDMA.

12

Apr 2023

അമ്പലമേടിൽ 15 കിലോഗ്രാം ഗഞ്ചാവുമായി വനിതകളടക്കം ഏഴു പേർ അറസ്റ്റിൽ

The seven people were arrested by Kochi City Dhansaf and Ambalamed Police from a lodge at Kuzheekad,Ambalamed along with 15 kg of Ganja.

27

Mar 2023

മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ

എം ഡി എം എ കൈവശം വെച്ച കേസ്സിൽ കാക്കനാട് സ്വദേശി ഷെമിം ഷാ അറസ്റ്റിലായ കേസിൻ്റെ തുടരന്വേഷണത്തിൽ നൈജീരിയൻ സ്വദേശി Okonkwo Emmanuel Chidube (Age-32) എന്നയാൾ തൃക്കാക്കര - അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

16

Feb 2023

കൊച്ചിസിറ്റിയിലെ ട്രാഫിക് ലംഘനങ്ങളും പരാതികളും അറിക്കുന്നതിനായി വാട്സ്ആപ്പ് നമ്പറുമായി പോലീസ്

The Hon'ble Minister of Road Transport, Motor Vehicle and Water Transport, Government of Kerala Sri Antony Raju has published the WhatsApp number"6238100100" for reporting traffic violations in jurisdiction of Kochi City Police.

07

Feb 2023

മാരക മയക്കുമരുന്നായ MDMA യുമായി സ്ത്രീയുൾപ്പെടെ രണ്ട്പേർ കൊച്ചി പോലീസിൻ്റെ പിടിയിൽ.

Kochi City Police arrested two people who were selling drugs in small quantities to the needy at high prices.

06

Feb 2023

കഞ്ചാവുമായി യുവാക്കള്ഴ പിടിയില്ഴ

Ernakulam Town Central Police arrested two young people along with Ganja.

30

Jan 2023

ജോലി വാഗാദാനം ചെയ്ത് തട്ടിപ്പ് പ്രതി പിടിയിൽ

A 39-year-old woman named Soja Rex, wife of Antony Rex, of Chettiparamp House, Azad Road, Kalur, was arrested by the Palarivattam police.

28

Jan 2023

കൊച്ചിയിൽ വീണ്ടും വൻ ലഹരിവേട്ട

വിവിധ തരം ലഹരിവസ്തുക്കളുമായി 3 പേരെ ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു

17

Jan 2023

പിടികിട്ടാപ്പുളളികൾക്കെതിരെ ശക്തമായ നടപടികളുമായി കൊച്ചിസിറ്റി പോലിസ്

Kochi City Police has taken strong action against the absconders in various cases.

13

Jan 2023

ബ്രൗൺ ഷുഗറുമായി അതിഥി സംസ്ഥാന തൊഴിലാളി പിടിയിൽ

Ambalamed police caught guest worker with brown sugar.

globeസന്ദർശകർ

175847