ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് സിസ്റ്റം (സി.സി.ടി.എൻ.എസ്), ജുവനൈൽ ജസ്റ്റിസ്, മനുഷ്യക്കടത്ത് വിരുദ്ധ, പട്ടികജാതി/പട്ടികവർഗക്കാർക്കെതിരായ അതിക്രമ കേസുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജുവനൈൽ പോലീസ് യൂണിറ്റ് എന്നിവയുടെ നോഡൽ ഓഫീസർ കൂടിയായ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രവർത്തിക്കുന്നത്.  ഫിംഗർ പ്രിന്റ് ബ്യൂറോ, ഔദ്യോഗിക ഫോട്ടോഗ്രാഫർ, സയന്റിഫിക് അസിസ്റ്റന്റ് എന്നിവയുടെ പ്രവർത്തനത്തിൽ ഡിസിആർബിക്ക് നേരിട്ട് മേൽനോട്ടം ഉണ്ട്, മൊബൈൽ ലബോറട്ടറി വാഹനവും വിദഗ്ദ്ധ ഉപദേശവും ഉപയോഗിച്ച് പ്രധാനപ്പെട്ട കേസുകളിൽ കുറ്റകൃത്യങ്ങളുടെ രംഗങ്ങൾ അവർ സന്ദർശിക്കുന്നു.
ക്രിമിനലുകളുടെ ഗാലറി
ഇപ്പോൾ കൊച്ചി സിറ്റി  പോലീസ് താഴെ പറയുന്ന ക്രിമിനലുകളുടെ ഫോട്ടോയും വിരലടയാളങ്ങളും എളുപ്പത്തിൽ തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെ ഡിസിആർബിയിൽ ഒരു ക്രിമിനല് ഗാലറി ആരംഭിച്ചിട്ടുള്ളതാണ് . 
1) ക്വട്ടേഷൻ ടീം (വാടകയ്ക്കെടുത്ത ഗുണ്ടകൾ)
2) പോക്കറ്റടിക്കാർ
3) എൻ.ഡി.പി.എസ് ആക്ട് കേസുകളിലെ പ്രതികൾ
4) മയക്കുമരുന്നിന് അടിമകൾ  5)അറിയപ്പെടുന്ന റൗഡികൾ
6)കവർച്ച/ കൊള്ളക്കേസുകളിലെ പ്രതികൾ
 7)വാഹന മോഷണക്കേസുകളിലെ പ്രതികൾ