മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലും രാജ്യാന്തര തലത്തിലും നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തിവന്നിരുന്ന ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ - നൈജീരിയൻ സ്വദേശി Okonkwo Emmanuel Chidube നെ ബാംഗ്ലൂരിൽ നിന്നും 24.03.2023 തീയതി കൊച്ചി സിറ്റി പോലീസ് പിടികൂടി. കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കൽ നിന്നും കണ്ടെടുത്ത മയക്കുമരുന്നിൻ്റെ  ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ & IGP കെ.സേതുരാമൻ IPS ൻ്റെ നിർദ്ദേശപ്രകാരം തൃക്കാക്കര അസി. പോലീസ് കമ്മീഷണർ ശ്രീ പി വി ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ നിന്നും പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തത്. പ്രതിയെ കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻദാസ്, തൃക്കാക്കര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പി ബി അനീഷ്, അമ്പലമേട് പോലീസ് സ്റ്റേഷൻ എസ് ഐ അരുൺകുമാർ, പോലീസുദ്യോഗസ്ഥരായ ലെജിത്ത്, ജാബിർ, രഞ്ജിത്ത് , സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ വിപിൻ എന്നിവരും ഉണ്ടായിരുന്നു. മയക്കുമരുന്ന് കൂടുതൽ അളവിൽ കേരളത്തിലെത്തിക്കുന്ന റാക്കറ്റുകളെ കേന്ദ്രീകരിച്ചും, കേരളം ഉൾപ്പെടെയുള്ള പലയിടങ്ങളിലും മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്നുള്ള വിവരത്തെ കുറിച്ചും പോലിസ് അന്വേഷണം തുടരുന്നുണ്ട്.